അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സേവാഭാരതി സരിതക്ക് നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ നടന്നു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂർത്തികരിക്കുവാൻ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിതക്ക് സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ മുരളി ഹരിതം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, ആർ എസ് എസ് കാറളം മണ്ഡൽ കാര്യവാഹക് പി.എൻ നവീൻ, പൂർവ്വ സൈനിക സേവാപരിഷത്ത് സംഘടന സെക്രട്ടറി കെ സേതുമാധവൻ, ലയൺസ് ഡയമണ്ട്സ് ഇരിങ്ങാലക്കുട പ്രസിഡണ്ട് ജിത ബിനോയ്, രാധാമണി ടീച്ചർ,എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതു ജനങ്ങളുടെ സഹായത്താൽ രൂപീകരിക്കുന്ന ഭവന നിർമ്മാണ നിധി ഉപയോഗിച്ചാണ് ചെമ്മണ്ടയിൽ സുന്ദരൻ ദാനം ചെയ്ത ഭൂമിയിൽ സേവാഭാരതി വീട് പണിയുവാൻ ഉദ്ദേശിക്കുന്നത്.

Leave a comment

  • 37
  •  
  •  
  •  
  •  
  •  
  •  
  •  
Top