നഗരസഭയെ വിശ്വാസത്തിൽ എടുത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു – കൂടൽമാണിക്യം ദേവസ്വം ചെയർമാൻ


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നത്തിനു നഗരസഭ അനുമതിക്കായി നേരത്തെ സംസാരിച്ച ധാരണയിൽ നഗരസഭയെ വിശ്വാസത്തിൽ എടുത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ. കഴിഞ്ഞ തവണ ദേവസ്വത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ദീപാലങ്കാരത്തിനായി 25 ലക്ഷം രൂപയോളം പിരിച്ച സ്വകാര്യ വ്യക്തികൾക്ക് വേണ്ടി നഗരസഭ പക്ഷം പിടിക്കുന്ന നടപടി നീതികരിക്കാനാവുന്നതല്ലെന്ന് ഇതിനു വേണ്ടി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ദേവസ്വത്തിന്റെ മുൻകൈയിൽ നടത്തുന്ന ദീപാലങ്കാരത്തിനു 2018 ഒക്‌ടോബര്‍ 26-ാം തിയതി ഠാണാ ജങ്ഷന്‍ മുതല്‍ കൂടല്‍മാണിക്യം ,ക്ഷേത്രം മുതല്‍ നാഷ്ണല്‍ സ്‌ക്കൂള്‍ , കെ.എസ്.ആര്‍.ടി.സി, കെ. എസ്.ഇ വരെയും ദേവസ്വത്തിന്റെ മുന്‍കൈയ്യില്‍ ദീപാലങ്കാരം നടത്താന്‍ അനുമതിക്ക് അപേക്ഷ നല്കിയിരുന്നു. ആയത് തള്ളിയതു സംബന്ധിച്ച് നാളിതു വരെ വിവരങ്ങളൊന്നും തന്നിട്ടില്ല. ഒരു സ്വകാര്യ വ്യക്തിക്ക് അനാവശ്യ പരിഗണന നല്കി ദേവസ്വത്തിന്റെ ആവശ്യം തള്ളിയതില്‍ ദേവസ്വത്തിനുള്ള അതിയായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. നഗരസഭയുടെ നടപടി മൂലം സ്‌പോണ്‍സര്‍ പിന്‍മാറുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും .

2017 ല്‍ ദീപാലങ്കാരം സൗകാര്യ വ്യക്തികള്‍ കൂടല്‍മാണിക്യം ദീപ കാഴ്ച എന്ന പേരില്‍ നടത്തി ദേവസ്വത്തിന്റെ അനുമതിയില്ലാതെ കൂടല്‍മാണിക്യം എന്ന പേര് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ക്ഷേത്രത്തിനു ലഭിക്കേണ്ട 25 ലക്ഷം രൂപയോളം ദേവസ്വത്തിന് നഷ്ടം വരുത്തി. കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ ദീപലാങ്കാരം നടത്തുന്നതിന് ഏറ്റവും ചുരിങ്ങിയത് 20 ലക്ഷം രൂപയെങ്കിലും ചിലവ് വരും. മുന്‍സിപാലിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. അപ്രകാരം സംഭവിച്ചാല്‍ ഇത്രയും വലിയ സംഖ്യ ചിലവാക്കി ദീപാലങ്കാരം നടത്താന്‍ ക്ഷേത്രം/ ദേവസ്വത്തിന് സാമ്പത്തിക ശേഷിയില്ല.

ഉത്സവവുമായി ബന്ധപ്പെട്ട് ദീപാലങ്കാരം ഇത്തവണ ഠാണാവ് മുതല്‍ ആല്‍ത്തറ വരെ ഇന്‍സൈഡ് ഔട്ട്‌സൈഡും ആല്‍ത്തറ നിസാര്‍ ആഷറഫും ആല്‍ത്തറ മുതല്‍ ക്ഷേത്രം വരെ ഐ.സി.എല്‍. ഉം എന്നാണ് ദേവസ്വത്തിന്റെ ധാരണ . ദീപാലങ്കാരത്തിനു പുറമെ അന്നദാനം സ്റ്റേജ് പരിപാടികള്‍ കമ്പ്യൂട്ടറൈസേഷന്‍ , സി.സി.ടി.വി. എന്നിവെയല്ലാം വ്യക്തികളും സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നതു കൊണ്ടാണ് ദേവസ്വത്തിന് 1.65 കോടി രൂപ ബഡ്ജറ്റ് വരുന്ന ഉത്സവം നടത്താന്‍ കഴിയുന്നത്. 2018 ല്‍ ദീപാലങ്കാരം സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ മുന്‍സിപ്പല്‍ ചെയര്‍മാനും, സെക്രട്ടറിയും , കണ്‍സിലര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഉത്സവ സംബന്ധമായ എല്ലാ കാര്യങ്ങളിലും ദേവസ്വത്തിന് പ്രഥമ പരിഗണന നല്കുമെന്നും ഉത്സവം ആചാരപരമായ ചടങ്ങുകള്‍ ഉള്‍ക്കൊള്ളുകയാല്‍ അത് പരിഗണിച്ച് തീരുമാനമെടുത്തു. അതിന് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്ത തീരുമാനം.

2018 മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിനും അതിന്റെ ഭാഗമായി നടക്കുന്ന ദേശീയ സംഗീത ന്യത്ത ഉത്സവത്തിനും വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ സാധിയ്ക്കുകയും ഈക്കൊല്ലം അതിനെക്കാള്‍ ഗംഭീരമായ രീതിയില്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ ഉരുങ്ങിയതാണ്. ക്ഷേത്രോല്‍സവം സംബന്ധിച്ച് നല്ല ചര്‍ച്ചകള്‍മാത്രം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നഗരസഭയുടെ ഔചിത്യമില്ലാത്തതും സ്വാര്‍ത്ഥ താല്പര്യത്തിന് കുട പിടിക്കുന്നതുമായ ഇത്തരം തീരുമാനങ്ങള്‍ ഇരിങ്ങാലക്കുട പ്രദേശത്തും കേരളത്തിനകത്തും പുറത്തും അനാവശ്യ തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് ക്ഷേത്രോല്‍സവത്തിന്റെ മുഖചായക്ക് കോട്ടം വരുത്തുന്നതുമാണ്.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
Top