വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, യുവാവ് സഹായം തേടുന്നു

വല്ലക്കുന്ന് : ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് തൂയത്ത് ഗംഗാധരൻ മകൻ ബിജു (39)വാണ് ചികിത്സ സഹായം തേടുന്നത്. ബിജു ജൂബിലി ആശുപത്രിയിലും അമൃത ആശുപത്രിയിലും ചീകിത്സയിലാണ് .ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുവരുന്ന ബിജുവിന് വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. 5 സെന്റ് സ്ഥലം മാത്രം കൈവശമുള്ള ബിജുവിന് സ്വന്തമായി ഒരു വീടുപോലുമില്ല . അനുജന്റെ വീട്ടിലാണ് താമസം. ആകെയുള്ള സ്ഥലം ചികിത്സയ്ക്കായി കല്ലേറ്റുക്കര സഹകരണ ബാങ്കിൽ പണയത്തിലുമാണ്. ബിജുവിന്റെ ഭാര്യ നിമയുടെ വൃക്ക മാറ്റി വയ്ക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എറണാകുളം അമൃത ആശുപത്രിയിൽ 10 ലക്ഷം ചെലവ് വരും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ബിജു വൃക്ക മാറ്റിവെക്കൽ സഹായനിധി രൂപീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, എൻ കെ ജോസഫ്, പോൾ കോക്കാട്ട്, ഫാ. അരുൺ തെക്കിനിയത്ത്, എന്നിവർ രക്ഷാധികാരികളായും, ചെയർമാനായി ഐ കെ ചന്ദ്രൻ, കൺവീനറായി ഷൈജു കോക്കാട്ട്, ട്രഷററായി സനൂപ് സി എം എന്നിവരെ തിരഞ്ഞെടുത്തു. കല്ലേറ്റുക്കര ഫെഡറൽ ബാങ്കിൽ ‘ബിജു വൃക്ക മാറ്റിവയ്ക്കൽ സഹായനിധി ‘BIJU VRIKKA MATTIVEKKAL SAHAYA NIDHI’  a/c No : 10170100170454 , IFSC Code : FDRL0001017 സഹായനിധി ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.  ഇന്ത്യക്ക് പുറമെ നിന്ന് ഈ അക്കൗണ്ടിൽ അയക്കുക : Sanoop C M, a/c No : 10170100170538, IFSC Code : FDRL0001017, Federal Bank, Kallettumkara.

Leave a comment

  • 169
  •  
  •  
  •  
  •  
  •  
  •  
Top