വാഹനം ഇടിച്ച് പരുക്കേറ്റ നിലയിൽ കുറുക്കൻ

പുല്ലൂർ : കുറുക്കന്‍റെ ശല്യം ഉള്ളതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്ന പുല്ലൂർ ഊരകത്ത് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ നിലയിൽ കുറുക്കൻ റോഡരികിൽ. തിങ്കളാഴ്ച പുലർച്ചെയാണ് ഇതുവഴി പോയവർ പരുക്കേറ്റ് നടന്നു നീങ്ങാനാവാതെ കിടക്കുന്ന കുറുക്കന് ശ്രദ്ധിച്ചത്. ആക്രമിക്കുമെന്ന എന്ന ഭയത്തിൽ ആരും അടുത്ത് ചെല്ലുന്നില്ല. ആഴ്ചകൾക്കുമുമ്പ് പകൽപോലും കുറുക്കനെ ഇവിടെ ചിലർ കണ്ടിരുന്നു. വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഭീഷണിയായ കുറുക്കന്‍റെ ശല്യം നാട്ടുകാരിൽ ഭീതി ഉണർത്തിയിട്ടുണ്ട്. തൊമ്മന, കടുപ്പശ്ശേരി, ആനന്ദപുരം മേഖലകളിലും കുറുക്കന്‍റെ ശല്യം ഉള്ളതായി പരാതികളുണ്ട്.

Leave a comment

  • 71
  •  
  •  
  •  
  •  
  •  
  •  
  •  
Top