വനിതാദിനത്തോട് അനുബന്ധിച്ച് സേവാഭാരതി സ്ത്രീ സുരക്ഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വനിതാ ദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി സഖി വൺ സ്റ്റോപ്പ് സെന്റർ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 9-ാം  തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷാ ഇന്നത്തെ സമൂഹത്തിൽ എന്ന വിഷയത്തിൽ സുമി സണ്ണിയും, സ്ത്രീ സുരക്ഷാ നിയമവശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. ലിജി കെ ജെ യും ക്ലാസ്സെടുക്കുന്നു. സാമൂഹ്യ, രാഷ്ട്രീയ, സേവന രംഗത്തുള്ളവരും കുടുംബശ്രീ പ്രവർത്തകരും ഈ ക്ലാസ്സിൽ പങ്കെടുക്കും.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top