പൊതു ഇടങ്ങളിലെ ഫ്ലെക്സ്, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തവർക്കെതിരെ കർശന നടപടി എടുക്കണം

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ വഴിയോരങ്ങൾ പൂർണ്ണമായി അനധികൃത പരസ്യങ്ങളും ബാനറുകളും കൊടിതോരണങ്ങളും കമാനങ്ങളും ഫ്ലെക്സുകളും കൈയേറി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും നിരന്തരം ഭീഷണിയായി . ഇതിനെതിരെ സർക്കാർ യാതൊരു നടപടിയും എടുക്കുന്നില്ല. ഹൈക്കോടതി ഉത്തരവുകൾക്കു പോലും ഒരു വിലയും കല്പിക്കുന്നിലെന്നു ദിനംപ്രതി നിറഞ്ഞു കവിയുന്ന ഫ്ലെക്സുകളുടെ വർദ്ധന തെളിവ് നൽകുന്നുവെന്ന് ശക്തി സാംസ്കാരിക വേദി യോഗം എടുത്തുകാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദാസീനതയാണ് ഇത്രമാത്രം വഷളാകാൻ കാരണമെന്നും സമിതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഉത്തരവ് നടപ്പിലാകാത്ത തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ കോടതി അലക്ഷ്യത്തിന് നടപടി കൈക്കൊള്ളണമെന്നും സാംസ്കാരിക വേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. എം കെ മോഹനൻ, പി മുരളീകൃഷ്ണൻ, സി നരേന്ദ്രൻ, എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top