കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

കാട്ടുങ്ങച്ചിറ : കാട്ടുങ്ങച്ചിറ എസ് എൻ സ്കൂളിന് സമീപം ഇരിങ്ങാലക്കുട തൃശൂർ സംസ്ഥാനപാതയിൽ ദിവസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപോകുന്നു. നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഈ കാലത്ത് നട്ടുച്ചക്ക് പോലും പൈപ്പ് പൊട്ടി റോഡിനരികിൽ വെള്ളമൊഴുകുകയാണ് . ഇത് മൂലം നടപ്പാതയിൽ രൂപപ്പെട്ട ചെളിയിൽ നിന്ന് മാറിനടക്കാൻ സ്കൂൾ വിദ്യാർഥികളടക്കം റോഡിലിറങ്ങി നടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top