‘ഗ്രീൻ ബുക്ക് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനുള്ള 2019ലെ ഓസ്കാർ പുരസ്കാരം നേടിയ ‘ഗ്രീൻ ബുക്ക് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 8 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. 1960 കളിലെ അമേരിക്കയിലെ സാമൂഹ്യ വ്യവസ്ഥയെ അടയാളപ്പെടുത്തുന്ന ചിത്രം, കറുത്ത വർഗ്ഗക്കാരനായ പിയാനിസ്റ്റ് ഡോൺ ഷെർലിയുടെ ജീവിതമാണ് പറയുന്നത്. സംഗീത പര്യടനത്തിനായി ഡോൺ ഷെർലി പുറപ്പെടുന്നത് വെള്ളക്കാരനായ ഡ്രൈവറുടെ കൂടെയാണ്. ഓസ്കാർ അടക്കം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന്‍റെ സമയം 130 മിനിറ്റ് പ്രദർശനം പ്രവേശനം സൗജന്യം.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top