“മൈ ഇരിങ്ങാലക്കുട” ഫീഡ് എ ഫാമിലി പദ്ധതി മൂന്നാം വാർഷികവും ഓഫീസ് ഉദ്‌ഘാടനവും 10ന്


ഇരിങ്ങാലക്കുട : “മൈ ഇരിങ്ങാലക്കുട” ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഓഫീസ് ഉദ്‌ഘാടനവും “ഫീഡ് എ ഫാമിലി” പദ്ധതി മൂന്നാം വാർഷികവും മാർച്ച് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ നടക്കും. ചടങ്ങിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിക്കും.


മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് കെ ഹരിനാഥ് അദ്ധ്യക്ഷത വഹിക്കും. തോമസ് ഉണ്ണിയാടൻ, ആർട്ടിസ്റ്റ് എം മോഹൻദാസ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഹരിനാഥ്, സെക്രട്ടറി സിജോ പള്ളൻ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ശ്രീജിത്ത്, രാജേന്ദ്രൻ അമ്മനത്ത്, സുമേഷ് കെ നായർ, നിഖിൽ കൃഷ്‌ണ എന്നിവർ പങ്കെടുത്തു.

Leave a comment

  • 111
  •  
  •  
  •  
  •  
  •  
  •  
  •  
Top