ഇന്‍റർ കോളേജിയേറ്റ് ടെക്ക് ഫെസ്റ്റ് “വൈഭവ്” വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിൽ 8,9 തിയ്യതികളിൽ


വള്ളിവട്ടം : എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ അവരുടെ പഠനകാലത്ത് ആർജിച്ചെടുത്ത സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കുന്നതിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിൽ മാർച്ച് 8,9 തിയ്യതികളിൽ “വൈഭവ് 2019 ” എന്ന പേരിൽ ടെക്ക് ഫെസ്റ്റ് നടത്തുന്നു. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ സെമിനാറുകൾ, വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ, നൂതന ആശയങ്ങളുടെ സ്വയം സംരംഭകത്വ മത്സരങ്ങൾ എന്നിവയും നടന്നു വരുന്നു.


സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിലെ ലാബുകളിൽ വച്ച് മികച്ച ലാബുകളും വർക്ക്ഷോപ്പുകളും എന്ന സാങ്കേതിക സർവകലാശാലയുടെ പ്രത്യേക പരാമർശം നേടിയ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് ക്യാമ്പസിലെ ലാബുകളും വർക് ഷോപ്പുകളും ടെക്ക് ഫെസ്റ്റിനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് കാണുന്നതിനായി തുറന്നു കൊടുക്കുന്നു. എൻജിനിയറിംഗ് വിദ്യാഭ്യാസത്തെ തൊട്ടറിയുന്നതിനു പൊതുജനങ്ങൾക്ക് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്നു കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് കെ ജേക്കബ് പറഞ്ഞു. പത്രസമ്മേളനത്തിൽ റൈനോജ്‌ അബ്‌ദുൾ കാദർ, അക്കാദമിക് ഡയറക്ടർ ഡോ. വിൻസ് പോൾ, വർക്ക്ഷോപ് സൂപ്രണ്ട് കെ കെ അബ്‌ദുൾ റസാക്ക്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. നീതു എസ് അറക്കൽ, കോളേജ് യൂണിയൻ ചെയർമാൻ അഖിൽ എ എ എന്നിവർ പങ്കെടുത്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top