കേരളത്തില്‍ ആദ്യമായി ക്യാംപസുകളില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ – സംസ്ഥാനതല ഉദ്ഘാടനം സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ വെള്ളിയാഴ്ച

കല്ലേറ്റുംകര : പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന ലക്ഷ്യത്തോടെ കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ആരംഭിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 50 കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ സ്റ്റുഡിയോ തുടങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ വെള്ളിയാഴ്ച നടക്കും.രാവിലെ 11:30 ന് ടി.സി.എസ്. റോബോട്ടിക്സ് ആന്റ് കോഗ്നറ്റീവ് സിസ്റ്റംസ് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍ ഉദ്ഘാടനം ചെയ്യും. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷനാകും. വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നവേഷനുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ സംസ്ഥാനത്തുണ്ട്. അത്തരം പരിപാടികള്‍ക്കെല്ലാം വളരെ ഉപകാരപ്രദമാകുന്ന നെറ്റ് വര്‍ക്കിംഗ് പ്രോഗ്രാമാണ് സ്റ്റാര്‍ട്ടപ് സ്റ്റുഡിയൊ. ഇതാദ്യമായി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങളും സംരഭകത്വ പരിപാടികളും നേരിട്ട് ക്യാമ്പസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകും. അവര്‍ക്ക് ആവശ്യമുള്ള പഠനോപകരണങ്ങളും വീഡിയോകളും ക്യാംപസുകളില്‍ സജ്ജീകരിച്ച സ്റ്റുഡിയോയിലേക്ക് സ്ട്രീം ചെയ്യാം തുടങ്ങി നിരവധി സാധ്യതകളാണ് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയിലുള്ളത്. ചാനല്‍ അയാം ഡോട്ട് കോം എന്ന സ്ഥാപനത്തിന്റെ സഹകരണട്ടോടെയാണ് സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ആരംഭിക്കുന്നത്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top