പൂപ്പച്ചിറ ലിഫ്റ്റ് ഇറിഗേഷൻ കുടിവെള്ള പദ്ധതിയുടെ പുനർനിർമ്മാണവും ആധുനികവത്ക്കരണവും പൂർത്തീകരിച്ചു

ആളൂർ : ആളൂർ പഞ്ചായത്തു മൂന്നാം വാർഡ് പൂപ്പച്ചിറ ലിഫ്റ്റ് ഇറിഗേഷൻ കുടിവെള്ള പദ്ധതിയുടെ പുനർനിർമ്മാണവും ആധുനികവത്ക്കരണവും പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു.അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കേരള സർക്കാർ സഹസ്രദിനാഘോഷ പരിപാടിയുടെ ഭാഗമായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5350000 രൂപ ചിലവഴിച്ചു പൂർത്തീകരിച്ച ഈ പദ്ധതിയിൽ നിന്നും ആറ്‌ വാർഡുകളിലേക്കു കുടിവെള്ള വിതരണം നടത്തുന്നു. പഞ്ചായത്തു പ്രസിഡന്‍റ് സന്ധ്യ നൈസൺ അദ്ധ്യക്ഷനായി. സി.പി.ഐ.എം.ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആശംസ പ്രസംഗം നടത്തി.ജില്ലാ പഞ്ചായത്തു മെമ്പർ കാതറിൻ പോൾ,ബ്ളോക് മെമ്പർ ഷൈനി സാന്റോ, വാർഡ് മെമ്പർ ഉഷ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top