വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജ് യൂണിയൻ ഉദ്ഘാടനം നടന്നു

വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ “വാക” പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സർഗാത്മകമായ ഉന്നമനത്തിനായി ഒരാഴ്‌ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ആവിഷ്കരിച്ചു. ആർട്സ് ഫെസ്റ്റിവൽ, യൂണിവേഴ്സൽ കപ്പിനു വേണ്ടിയുള്ള ഫുട്ബോൾ മത്സരം 2k19 ടെക്ഫെസ്റ്റ് എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

യൂണിവേഴ്സൽ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങൾക്ക് പ്രിൻസിപ്പൽ ഡോ ജോസ് കെ ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവികൾ ബിന്ദു ഫ്രാൻസിസ്, രമ്യ കെ, അബ്ദുൽ റസാഖ്, അഡ്വൈസർ ശ്രീജിത്ത്, യൂണിയൻ ജനറൽ സെക്രട്ടറി നിഹാൽ എം എൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top