സിവിൽ സർവീസിൽ മലയാളിസാന്നിധ്യം കുറഞ്ഞ വരാനുള്ള സാഹചര്യം വിലയിരുത്തണം – സി എൻ ജയദേവൻ എംപി

ഇരിങ്ങാലക്കുട : സിവിൽ സർവീസിൽ മലയാളിസാന്നിധ്യം കുറഞ്ഞുവരാൻ ഇടയാകുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവപൂർവമായ വിലയിരുത്തൽ ഉണ്ടാകണമെന്ന് സി എൻ ജയദേവൻ എംപി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അദ്ധ്യാപക അനദ്ധ്യാപകരുടെ വിരമിക്കൽ ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് പതിനാലാം സ്ഥാനമാണുള്ളത് എന്ന് കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പാർലമെൻറിൽ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ വിജയിച്ചുവെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വേണ്ടത്ര വിജയിക്കാനായിട്ടില്ല. പ്രതിഫലനം സിവിൽ സർവീസ് പരീക്ഷ ഫലത്തിൽ നിഴലിക്കുന്നുണ്ട്. പൊതുവിജ്ഞാനം ആർജ്ജിക്കുന്ന കാര്യത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും രാജ്യത്തെ ഏറ്റവും മികച്ച സിവിൽ സർവീസിലേക്ക് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കില ഡയറക്ടർ ഡോക്ടർ ജോയ് ഇളമൺ മുഖ്യപ്രഭാഷണവും സിഎംഐ സഭയുടെ ദേവമാതാ പ്രൊവിൻഷ്യാൾ ഫാദർ വാഴപ്പള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. മാനേജർ ഫാദർ ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ, പ്രൊഫസർ പി ആർ സത്യൻ ജോസഫ് കോളെങ്ങാടൻ, ഡോ വി പി ജോസഫ്, ഓഫീസ് സൂപ്രണ്ട് ഷാജു വർഗീസ്, കോളേജ് യൂണിയൻ ചെയർമാൻ സാരംഗ് ബാബു, ജെയ്സൺ പാറേക്കാടൻ, സുഭാഷ് എൻ കെ, ഇക്കൊല്ലം വിരമിക്കുന്ന കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ വി പി ആൻഡ് ജീവനക്കാരായ എൻ ജോയ്, എന്നിവർ സംസാരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top