ചർച്ച് ബിൽ – ഇരിങ്ങാലക്കുട സെന്റ് തോമസ് കത്ത്രീഡൽ കമ്മിറ്റി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) ബില്‍ – 2019 എന്ന പേരില്‍ നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റിനെതിരെ പള്ളിക്കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ പരിധിയിലും നിയന്ത്രണത്തിലും കൈകാര്യം ചെയ്യപ്പെടുന്ന സഭയുടെ സാമ്പത്തിക ഇടപാടുകളെ സംശയത്തിന്റെ മുനയില്‍ നിറുത്തി സഭാ സമൂഹത്തെ അവഹേളിക്കാനും സഭയുടെ സംവിധാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും കടന്നുകയറാനുമുള്ള സഭാവിരോധികളുടേയും, നിരീശ്വര പ്രസ്ഥാനങ്ങളുടേയും ഇടപെടലുകള്‍ തന്നെയാണ് ചര്‍ച്ച് ബില്ലെന്ന് പള്ളി കമ്മറ്റി വിലയിരുത്തി. ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പക്ഷപാതപരവും അപകീര്‍ത്തി പരവുമായ നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് പള്ളി കമ്മിറ്റി ആവശ്യപ്പെട്ടു. വികാരി ഫാ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. കൈക്കാരന്‍മാരായ ജോണി പൊഴോലിപറമ്പില്‍, ആന്റോ ആലേങ്ങാടന്‍, ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ് വടക്കേത്തല എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top