സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഇരിങ്ങാലക്കുട മേഖല കാൽനടപ്രചരണ ജാഥക്ക് സ്വീകരണം

വല്ലക്കുന്ന് : പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക , കേന്ദ്ര അവഗണന  അവസാനിപ്പിക്കുക ,വർഗീയതയെ ചെറുക്കുക,നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക,നവ-ലിബറൽ നയങ്ങളെ പരാജയപ്പെടുത്തുക, നവകേരള നിർമ്മിതിക്ക് കരുത്തു പകരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേർസ് അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തിയ മേഖല കാൽനട പ്രചരണ ജാഥക്ക് വല്ലക്കുന്നിൽ സ്വീകരണം നൽകി. ജാഥ വൈസ് ക്യാപ്റ്റൻ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി കെ.എം.അജിത്കുമാർ സ്വീകരണത്തിൽ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top