ഇന്ന് ഇന്നസെന്റിന് 71-ാം പിറന്നാൾ

ഇരിങ്ങാലക്കുട : ചലച്ചിത്രനടനും എം പി യുമായ ഇന്നസെന്റിന്‍റെ 71-ാം പിറന്നാൾ ദിനം ഇന്ന് ഇരിങ്ങാലക്കുടയിലെ വസതിയിൽ സേവ് സന്നദ്ധസംഘടന അംഗങ്ങളോടൊപ്പം ലളിതമായ ചടങ്ങിൽ ആഘോഷിച്ചു. പിറന്നാൾ കേക്ക് മുറിച്ചും മധുരം വിളമ്പിയും കുടുംബത്തോടൊപ്പമാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത് . മകൻ സോണറ്റും ഭാര്യാ ആലീസും മരുമകളും പേരമക്കളായ ഇന്നസെന്റ്, അന്ന എന്നിവരും ഇരിങ്ങാലക്കുടയിൽ മെയ് മാസം നടക്കുന്ന ഇരിങ്ങാലക്കുട ദേശിയ പുസ്തകോത്സവത്തിന്റെ നടത്തിപ്പുക്കാരായ സേവ് സന്നദ്ധസംഘടനയുടെ ഭാരവാഹികളും ആഘോഷത്തിൽ പങ്കുചേർന്നു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
Top