കൃ്ണകുമാറിന്‍റെ സാക്‌സഫോണ്‍ സോളോ മെലഡീസ് വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പ്രസിദ്ധ സംഗീതജ്ഞന്‍ കൃഷ്ണകുമാറിന്‍റെ സാക്‌സഫോണ്‍ സോളോ മെലഡീസ് സംഗീത പരിപാടി മാര്‍ച്ച് 1 വെള്ളിയാഴ്ച വെകിട്ട് അരങ്ങേറും. പ്രതാപ്‌സിങ് മ്യൂസിക് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 5:30ന് എസ്.എസ് ഹാളിലാണ് പരിപാടി. അറിയപ്പെടുന്ന തബല വാദകനായ ഏങ്ങണ്ടിയൂര്‍ സ്വദേശി കൃഷ്ണകുമാര്‍ സാക്‌സഫോണ്‍, പുല്ലാങ്കുഴല്‍ എന്നീ ഉപകരണങ്ങളിലും വിദഗ്ദനാണ്. ശ്രവണ മധുരമായ ഹിന്ദി, മലയാളം, തമിഴ് സിനിമാ ഗാനങ്ങളാണ് പരിപാടിയുടെ ഭാഗമായി കൃഷ്ണകുമാര്‍ സാക്‌സഫോണില്‍ വായിക്കുക. യൂ ട്യൂബില്‍ കൃഷ്ണകുമാറിന്‍റെ സാക്‌സഫോണ്‍ പരിപാടി ഹിറ്റാണ്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top