നഗരസഭയിൽ പൊതുജനങ്ങൾക്കായുള്ള കുടിവെള്ള സൗകര്യം പുനഃസ്ഥാപിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കടുത്ത വേനലിൽ പോലും കുടിവെള്ള സൗകര്യം ഒരുക്കാതിരുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വരും ദിവസത്തെ കൗൺസിൽ യോഗത്തിനു മുൻപ് തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ കുടിവെള്ള സൗകര്യം പുനഃസ്ഥാപിക്കുന്നു. കെ എൽ എഫ് നിർമ്മൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരസഭയുടെ ഫ്രന്റ് ഓഫീസിനു സമീപം വാട്ടർ കൂളർ സ്ഥാപിച്ചത്. കഴിഞ്ഞ വർഷവും ഇത് പോലൊരു വാട്ടർ കൂളർ മറ്റൊരു സ്ഥാപനം സൗജന്യമായി സ്ഥാപിച്ചു നൽകിയിരുന്നു. എന്നാൽ പരിപാലന കുറവ് മൂലം ഇത് പ്രവർത്തന രഹിതമാകുകയായിരുന്നു. കുടിവെള്ള സൗകര്യമില്ലാതെ നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾ വലയുന്ന വാർത്ത ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നൽകിയിരുന്നു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top