“പേനയെടുത്തു നിങ്ങളുടെ ആശയം മോദിജിയുമായി നേരിട്ട് പങ്കുവയ്ക്കുക” പ്രകടനപത്രികയിലേക്കുള്ള ആശയസമാഹരണം ഇരിങ്ങാലക്കുടയിൽ

 

ഇരിങ്ങാലക്കുട : പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യുടെ പ്രകടന പത്രികയിൽ ഉൾപെടുത്താൻ രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും നേരിട്ട് വാങ്ങാനുള്ള പ്രചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ ആശയ സമാഹരണ പെട്ടി സ്ഥാപിച്ചു. “പേനയെടുത്തു നിങ്ങളുടെ ആശയം മോദിജിയുമായി നേരിട്ട് പങ്കുവയ്ക്കുക” എന്ന് എഴുതിയ സ്ലിപ്പിൽ പൊതുജനങ്ങൾക്ക് അവരുടെ ആശയങ്ങൾ എഴുതാം ഇവ ബി ജെ പി ദേശിയ കാര്യാലയത്തിൽ എത്തിക്കുമെന്നാണ് നേതൃത്വം പറയുന്നത്.

ചടങ്ങിന്‍റെ നിയോജകമണ്ഡല ഉദ്‌ഘാടനം ഹിന്ദു ഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി രാജീവ് ചാത്തംപിള്ളി ആശയമെഴുതിയ സ്ലിപ്പ് പെട്ടിയിൽ നിക്ഷേപിച്ച് നിർവ്വഹിച്ചു. ബി ജെ പി നിയോജകമണ്ഡല പ്രസിഡണ്ട് സുനിൽ കുമാർ ടി എസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാറയിൽ ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡണ്ട് സുരേഷ് കുഞ്ഞൻ, ഷൈജു കുറ്റിക്കാട്, കൃപേഷ് ചെമ്മണ്ട, കെ പി വിഷ്‌ണു, ഷാജു കണ്ടംകുളത്തി, എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top