കെ.എൽ.ഡി.സി കനാലിൽ വെള്ളം ദിനംപ്രതി കുറയുന്നു – മുരിയാട് കായലിലെ 3800 ഏക്കർ കൃഷി ഭീഷണിയിൽ

മുരിയാട് : പ്രളയശേഷം മുരിയാട് കായലിൽ 3800 ഓളം ഏക്കറിൽ ഒന്നാംപൂ കൃഷി കതിരിടാറായപ്പോഴേക്കും കെ.എൽ.ഡി.സി കനാലിൽ ദിനം പ്രതി വെള്ളം കുറയുന്നത് കർഷകരിൽ ആശങ്ക ഉണർത്തുന്നു. ഒരടിയോളം വെള്ളം വീതമാണ് ഇപ്പോൾ കനാലിൽ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നത്. വെള്ളലഭ്യതക്ക് കുറവ് വരാൻ കാരണം പ്രളയശേഷം ഡാമുകൾക്ക് താഴെ ഉള്ള പല റെഗുലറേറ്ററുകളും ചിറകളും കേടുവരികയോ ജലവിതരണത്തിലെ താളം തെറ്റൽ മൂലമോ ആണെന്ന് കർഷകർ പറയുന്നു. മാഞ്ഞംകുഴി തടയിണയിൽ അഞ്ചടി മേലെ വെള്ളമുണ്ടായാല്ലേ പാറത്തോട് വഴി മുരിയാട് കായലിൽ എത്തുകയുള്ളൂ. എന്നാൽ ഇവിടെയും ജലലഭ്യത കുറഞ്ഞു വരുന്നത് ആശങ്കക്ക് ആക്കം കൂട്ടുന്നു. അതോടൊപ്പം വടക്കൻകായൽ പ്രദേശങ്ങളായ പറപ്പൂർ , അന്തിക്കാട്, അടാട്ട് എന്നിവിടങ്ങളിൽ കൃഷി മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം ഇപ്പോൾ അയ്യായിരം ഏക്കറോളം രണ്ടാംപൂ കൃഷി ആരംഭിച്ചിട്ടുണ്ട്.

വടക്കൻ കായലിൽ ഏനാമാക്കൽ റെഗുലേറ്ററിൽ 90 സെന്റിമീറ്റർ വെള്ളം പിടിച്ചാൽ മാത്രമേ ഉപ്പ് വെള്ളം കടക്കാതിരിക്കു . എന്നാൽ ഇവിടെ 30 സെന്റിമീറ്റർ വെള്ളം മാത്രമേ ഉള്ളു. വടക്കൻ കായൽ മേഖലയിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകുന്നത് ഏപ്രിൽ വരെ കൂടുതൽ വെള്ളം ആവശ്യമുള്ള മുരിയാട് കായൽ മേഖലയിലെ കൃഷിക്കി ദോഷം ചെയ്യുമെന്ന് കർഷകർ പറയുന്നു. 20 ദിവസം കോന്തിപുലം ചിറയിൽ വെള്ളം നിറച്ചിട്ടാൽ മാത്രമേ കൃഷി സുഗമമായി നടക്കുകയുള്ളുവെന്നും അല്ലെങ്കിൽ വരൾച്ചയായിരിക്കും ഫലമെന്നും തൃശൂർ കോൾ അഡ്വൈസറി ബോർഡ് അംഗവും മുരിയാട് കോളിലെ കർഷകനുമായ സി എസ് മെഹബൂബ് പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് കോന്തിപുലത്തെ ചിറ പൊട്ടി പാഴായി പോയ വെള്ളം ഇത് വരെ സംഭരിക്കാനാവാത്തതും പ്രശനങ്ങൾ രൂക്ഷമാക്കുന്നുണ്ട് .

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top