ഉത്സവദിനത്തിൽ കളഞ്ഞുകിട്ടിയ സ്വർണ്ണ കമ്മൽ തിരിച്ചു നൽകി തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മ മാതൃകയായി


എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രോത്സവദിനത്തിൽ അമ്പലത്തിന്‍റെ വടക്കേ നടയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ കമ്മൽ തിരിച്ചു നൽകി തൊഴിലുറപ്പു തൊഴിലാളിയും വീട്ടമ്മയുമായ ബിന്ദു മാതൃകയായി. മുളങ്ങിൽ ഉണ്ണികൃഷ്‌ണന്‍റെ ഭാര്യ ബിന്ദു കെ വി ക്കാണ് കമ്മൽ ലഭിച്ചത്. ഉടൻതന്നെ സമാജം ഭാരവാഹികളെ കമ്മൽ ഏൽപ്പിച്ചു. അടുത്ത ദിവസം കമ്മൽ നഷ്ടപെട്ട കാക്കാത്തുരുത്തി സ്വദേശി കൊച്ചിപറമ്പത്ത് ഗോവിന്ദൻ മകൻ അനിൽ അന്വേഷിച്ചെത്തുകയായിരുന്നു. അനിലിന്റെ മകളുടെ കമ്മലാണ് നഷ്ടപെട്ടത്.

സമാജം പ്രസിഡന്റ് ഭരതൻ കണ്ടെങ്കാട്ടിലിന്റെ സാനിധ്യത്തിൽ ഉടമസ്ഥർക്ക് കമ്മൽ തിരിച്ചു നൽകി. തൊഴിലുറപ്പു തൊഴിലാളിയായ ബിന്ദുവിന്റെ സത്യസന്ധതയെ ഏവരും പ്രശംസിച്ചു. എച്ച് ഡി പി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജിഷ്ണുവിന്‍റെയും കഴിഞ്ഞ വർഷം പ്ലസ് ടൂവിന് ഫുൾ എ പ്ലസ് വാങ്ങിയ വിഷ്‌ണുവിന്‍റെയും അമ്മയാണ് ബിന്ദു.

Leave a comment

  • 133
  •  
  •  
  •  
  •  
  •  
  •  
Top