കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം 24ന്

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുന്ന സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം ഫെബ്രുവരി 24 ഞായറാഴ്ച മൂന്നുമണിക്ക് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും. പൂർവ്വവിദ്യാർത്ഥികൾ, സ്റ്റാഫ്, പി ടി എ, എൻ എസ് എസ് എന്നിവരുടെ സഹകരണത്തോടെയാണ് വീടുപണിക്കുള്ള 4 . 5 ലക്ഷം രൂപ സമാഹരിച്ച് വീടിന്റെ പണി പൂർത്തിയാക്കിയത്. പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയ പ്രകാശ് മുഖ്യാതിഥിയായിരിക്കും.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top