ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണത്തിന്‍റെ ഭാഗമായി തൃശൂർ ഡയറ്റിലെ അധ്യാപകനും എഴുത്തുകാരനുമായ സനോജ് രാഘവൻ മാതൃഭാഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ലോകസാഹിത്യത്തെ കുറിച്ചുമെല്ലാം സമഗ്രമായ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകി. കുട്ടികളിൽ മാതൃഭാഷയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും സർഗാത്മകതയെ പരിപോഷപ്പിക്കുന്നതിനും, വായനാശീലം വളർത്തുന്നതിനും ഈ ക്ലാസ് ഏറെ പ്രയോജനപ്പെട്ടു. പ്രിൻസിപ്പൽ ഗോപകുമാർ, കെ ബി ബീന, ഷൈനി പ്രദീപ്‌, കെ വി റെനിമോൾ, ശബ്ന സത്യൻ, വി എസ് നിഷ, എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 56
  •  
  •  
  •  
  •  
  •  
  •  
Top