കെ എൽ ഡി സി ബണ്ട് സ്വകാര്യ വ്യക്തി കൈയേറിയതിൽ പരാതി

കിഴുത്താണി : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലെ കിഴുത്താണി പാലത്തിനു ചേർന്ന് കെ എൽ ഡി സി യുടെ ബണ്ട് സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമ്മാണം നടത്തുന്നതായി പരാതിഉയർന്നു. പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട് ഇത് സംബന്ധിച്ച് കെ എൽ ഡി സി ഓഫീസർക്ക് പരാതി നൽകി. യാതൊരു നിയമങ്ങൾ പാലിക്കാതെയാണ് സ്വകാര്യാ വ്യക്തി തന്റെ വീട്ടിലേക്കും മരമില്ലിലേക്കും കോൺക്രീറ്റ് വഴി സ്ഥാപിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഈ ബണ്ട് പുനഃസ്ഥാപിക്കണമെന്നും ഇതിന്റെ നിർമ്മാണം യാതൊരുവിധ ശാസ്ത്രീയമായിട്ടുള്ളതല്ലാത്തതിനാൽ ബണ്ടിന്റെയും പാലത്തിന്റെയും ബലക്ഷയത്തിനു കരണമാക്കുകയും ചെയ്യുന്നതിനാൽ ഈ പരാതിയിൽ നിയമനടപടി സ്വീകരിക്കണമെന്നും ഷിയാസ് പാളയംകോട് ആവശ്യപ്പെട്ടു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top