ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ബീച്ച് ഹാക്കത്തോൺ കൊടുങ്ങല്ലൂരിലെ അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌ഫെസ്റ്റായ “ട്ടെക്ലെറ്റിക്സ് 2k19 “ന്‍റെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് വിഭാഗം ‘കമ്മ്യൂണിറ്റി ഓഫ് ഡെവലപ്പേഴ്‌സ്ന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യത്തെ ബീച്ച് ഹാക്കത്തോൺ കൊടുങ്ങല്ലൂരിലെ അഴീക്കോട് മുനക്കൽ ബീച്ചിൽ  നടന്നു. കേരളത്തിലെ പല കോളേജുകളിൽ നിന്നായി 20 ഓളം ടീമുകൾ പങ്കെടുത്തു. സമാപന ചടങ്ങിന്‍റെ ഉദ്‌ഘാടനം കയ്പമംഗലം ഇ എൽ എ ടൈസൺ മാസ്റ്റർ നിർവഹിച്ചു.

കോളേജിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, അഴീക്കോട് ഡി എം സി മാനേജർ മുഹമ്മദ്, കമ്പ്യൂട്ടർ സയൻസ് എച് ഒ ഡി നിഖിൽ സാമുവേൽ എന്നിവർ പങ്കെടുത്തു. അമൽജ്യോതി കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് എം എൽ എ ടൈസൺ മാസ്റ്റർ ഒരു ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങൾ നൽകി.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
  •  
Top