ലഹരിമുക്ത കേന്ദ്രത്തിനായി കൈനില പിഷാരം സൗജന്യമായി കാറളം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിക്ക് ഭൂമി നൽകി

ഇരിങ്ങാലക്കുട : കുഞ്ഞുങ്ങളേയും സ്ത്രീകളേയും അനാഥരാക്കുന്ന മദ്യത്തിനേയും, മയക്കുമരുന്നിനേയും തടുത്തു നിറുത്തുന്നതിനും, അടിമപ്പെട്ടവരെ രക്ഷിക്കുന്നതിനും സേവാഭാരതി ഏറ്റെടുക്കുന്ന പ്രവർത്തനം മഹത്തരമാണ് എന്ന് പ്രമുഖ സിനിമ സംവിധായകൻ അലി അക്ബർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിക്കുന്ന ലഹരിമുക്ത കേന്ദ്രത്തിനായി കൈനില പിഷാരം സൗജന്യമായി കാറളം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിക്ക് നൽകിയ ഭൂമി ഏറ്റെടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അലി അക്ബർ. സേവാഭാരതി സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രകാശൻ കൈമാപറമ്പിൽ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ഷീജ സന്തോഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി യു എൻ ഹരിദാസ്, സേവാഭാരതി ജോയിന്റ് സെക്രട്ടറി ലിബിൻ രാജ്, കാറളം പഞ്ചായത്ത് മെമ്പർ കെ വി വിനീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  • 23
  •  
  •  
  •  
  •  
  •  
  •  
Top