താണിശ്ശേരി വിമല സെൻട്രൽ സ്കൂൾ രജത ജൂബിലിയുടെ നിറവിൽ

താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിന്‍റെ 25 വർഷം ആഘോഷിക്കുന്നതിന്‍റെ തുടക്കം കുറിക്കുന്നതിനായി ചേർന്ന യോഗം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. സ്കൂളിന്‍റെ ആദ്യ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി പുല്ലൻ, ആദ്യ സ്ഥാപകയായ കോൺവെന്റ് മദർ ജോർജീന, ആദ്യ അദ്ധ്യാപിക മേഴ്‌സി ടി ജി, ആദ്യ ഡ്രൈവർ ലോനപ്പൻ, ആദ്യ അനധ്യാപിക റീന ബാബു, പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി , വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സോമൻ നമ്പ്യാർ , പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി നിഖിൽ പാലത്തിങ്കൽ എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തിയത്. സ്കൂളിന്റെ സ്ഥാപനത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച പി കെ വർഗീസ്, റിട്ടയേർഡ് എസ് ഐ ആയിരുന്ന നിര്യാതനായ ജോർജ് നായങ്കരക്കു വേണ്ടി അദ്ദേഹത്തിന്റെ പത്നി ജാൻസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. രജത ജൂബിലി വിളംബരം ചെയ്തുകൊണ്ട് വിദ്യാർഥികൾ നടത്തിയ സൈക്കിൾ റാലി, വാടച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ജിൽസൺ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് വന്ദേമാതരം ഗാനത്തിനൊത്തുള്ള മനുഷ്യപിരമിഡ് പ്രദർശനവും ഉണ്ടായിരുന്നു.

ജൂബിലി ഗാനം, ജൂബിലി നൃത്തം തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു . സ്കൂൾ വിദ്യാർത്ഥിയായ സഞ്ജയ് എം വരച്ച ലോഗോക്കുള്ള സമ്മാനദാനം ഫാദർ ജിൽസൺ പയ്യപ്പിള്ളി നിർവഹിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി വിൽഫിൻ വിൽ‌സൺ എഴുതിയ കവിതകളുടെ പുസ്തക പ്രകാശനം വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആഷ്‌ലി നിർവഹിച്ചു. രക്ഷകർത്താക്കൾക്കുള്ള ഉത്ബോധന പരിശീലന ക്ലാസും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും രജത ജൂബിലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പൂർവ്വവിദ്യാർത്ഥിയായ നിഖിൽ പാലത്തിങ്കൽ, പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു പൂർവവിദ്യാർഥി ഉമാശങ്കർ ലോഗോ ആലേഖനം ചെയ്ത ഉപഹാരം സ്കൂളിന് സമർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദിജ ജോൺസൺ സ്വാഗതവും ക്യാപ്റ്റൻ സോമൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

Leave a comment

  • 90
  •  
  •  
  •  
  •  
  •  
  •  
Top