ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നിർമ്മിച്ച പുതിയ ശുചിമുറി ബ്ലോക്കിന്‍റെ സമർപ്പണം നടന്നു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നിർമ്മിച്ച പുതിയ ശുചിമുറി ബ്ലോക്കിന്‍റെയും വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് പുതിയതായി പണിതീർത്ത കട്ടിലുകളുടെയും സമർപ്പണ ഉദ്ഘാടനം കലാനിലയം പ്രസിഡണ്ട് കെ രാജഗോപാൽ നിർവഹിച്ചു. സെക്രട്ടറി സതീഷ് വിമലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ എസ് പത്മനാഭൻ, ട്രഷറർ എം ശ്രീകുമാർ, ഭരണസമിതി അംഗങ്ങളായ വിജയൻ ചിറ്റേത്ത്, ഇന്ദിരാദേവി ടീച്ചർ, എം മുകുന്ദൻ, പ്രിൻസിപ്പാൾ എം എൻ ഹരിദാസ് എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു. വേണുഗോപാല മേനോൻ സൗജന്യമായി പണിതു നൽകിയതാണ് കെട്ടിടവും കട്ടിലുകളും

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top