ഇരിങ്ങാലക്കുട നഗരസഭയിൽ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഇല്ലാതായിട്ട് മാസങ്ങൾ , വേനൽ കടുത്തതോടെ പ്രതിസന്ധി രൂക്ഷം

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾക്കായി ഇരിങ്ങാലക്കുട നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഇല്ലാതായിട്ട് മാസങ്ങളാകുന്നു. നഗരസഭ ഫ്രണ്ട് ഓഫീസിനുസമീപം സ്വകാര്യസ്ഥാപനം സ്ഥാപിച്ചിരുന്ന കുടിവെള്ള സംവിധാനം പ്രവർത്തനരഹിതമായത് ശരിയാക്കാൻ ഇതുവരെ നഗരസഭ നടപടി കൊള്ളാത്തതാണ് ഈ വേനലിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കൗൺസിലിൽ ഈ വിഷയം ഉന്നയിച്ചതാണെന്നും എന്നാൽ നഗരസഭാ ചെയർപേഴ്സൻ ഇതിനെ നിസ്സാരമായി തള്ളിക്കളയുകയാണ് ഉണ്ടായതെന്നും കൗൺസിലർ സിസി ഷിബിൻ ആരോപിക്കുന്നു, നഗരസഭയിൽ ഓഫീസ് ആവശ്യങ്ങൾക്ക് എത്തുന്ന പലർക്കും ഇവിടെ അധിക സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്, വേനൽ കടുത്തതോടെ ഇവിടെ കുടിവെള്ളലഭ്യത ഇല്ലാതായതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലരും അതിരൂക്ഷമായി ഇതിനെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും നഗരസഭ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇതോടൊപ്പം താഴത്തെനിലയിൽ പൊതുജനങ്ങൾക്കായുള്ള ടോയ്‌ലെറ്റ് സൗകര്യവും നഗരസഭ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണെന്നാണ് വിശദീകരണം.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ എത്തുന്ന പൊതുജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും നൽകണമെന്ന സർക്കാർ നിർദ്ദേശമാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭാ ഓഫീസിലെ ദൈനംദിന കാര്യങ്ങളുടെ ചുമതല നഗരസഭാ സെക്രട്ടറിക്കും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കുമാണെന്നാണ് പ്രതിപക്ഷം പറയുന്നത്,

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top