കിഴുത്താണി മനപ്പടി ലിങ്ക് റോഡ് കാനനിർമ്മാണോദ്‌ഘാടനം

കിഴുത്താണി : ജില്ലാപഞ്ചായത്ത് 17. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കാറളം 8-ാം വാർഡിലെ കിഴുത്താണി മനപ്പടി ലിങ്ക് റോഡിന്‍റെ കാന നിർമ്മാണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ്, നിർവ്വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മല്ലിക ചാത്തുക്കുട്ടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പ്രസാദ്, മുൻ പ്രസിഡണ്ട് കെ എസ് ബാബു, കെ കെ സുരേഷ് ബാബു, പി കെ വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top