ആളൂർ പഞ്ചായത്ത് പ്ലാസ്റ്റിക്-മാലിന്യമുക്ത യജ്ഞം ആരംഭിച്ചു

ആളൂർ : ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ആളൂർ പഞ്ചായത്തിലെ പഞ്ചായത്തു തല പ്ലാസ്റ്റിക്-മാലിന്യമുക്ത യജ്ഞം ,പഞ്ചായത്തിലെ ഒന്നാം വാർഡ്  മെമ്പർ ഷാജൻ കള്ളിവളപ്പിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ടി.പി.ആന്റോ തണ്ടിയെക്കലിന്റെ വസതിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ടു പഞ്ചായത്തു വൈസ് പ്രസിഡന്റ് എ.ആർ.ഡേവിസ് യജ്ഞം ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് മെമ്പർ അംബിക ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർ പേഴ്സൺ രതി സുരേഷ് ആമുഖ പ്രഭാഷണം നടത്തി .ബ്ളോക് മെമ്പർ ഷൈനി സാന്റോ,മുജീബ് കെ.എം, ബിന്ദു ഷാജു ,പഞ്ചായത്തു അസിസ്റ്റന്റ് സെക്രട്ടറി വി.എം.നടരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനപ്രതിനിധികളും ,മാലിന്യ-ശേഖരണ യജ്ഞവളണ്ടിയർമാരും പങ്കെടുത്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top