നാരായണൻകുട്ടി കർത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ബിജെപി

ഇരിങ്ങാലക്കുട : ഭാരതീയ ജനതാപാർട്ടി എകെപി ജംഗ്ഷൻ ബൂത്ത് കമ്മിറ്റി നിർമ്മിച്ച നാരായണൻകുട്ടി കർത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം അനുമതിയില്ലാതെ നിർമ്മിച്ചെന്നാരോപിച്ച് പൊളിച്ചു മാറ്റുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റി പ്രതിഷേധിച്ചു. ചെമ്മണ്ട പൊറത്തിശ്ശേരി സിവിൽസ്റ്റേഷൻ പ്രദേശത്തേക്കുള്ള ബസ് യാത്രക്കാർക്കും ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിലെ സന്ദർശകർക്കും തണൽ ഒരുക്കുന്നതിന് വേണ്ടിയാണ് ബിജെപി പ്രവർത്തകർ ബസ്റ്റോപ്പ് നിർമ്മാണം നടത്തിയത്.

ജനങ്ങൾക്ക് ഉപകാരപ്രദമായി ആർക്കുംതന്നെ ദോഷമില്ലാതെ നിർമ്മിച്ചിട്ടുള്ള ഈ കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിനു വേണ്ടി ചില തല്പര കക്ഷികളും വാർഡ് കൗൺസിലറും ശ്രമിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള നൂറുകണക്കിന് ബസ്റ്റോപ്പുകളും മറ്റു യൂണിയൻ വെയിറ്റിങ് ഷെഡുകളും ഇരിങ്ങാലക്കുട നഗരസഭ അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇവയൊക്കെ ജനോപകാരപ്രദമാണ്. ഭാരതീയ ജനതാ പാർട്ടി നിർമ്മിച്ച ഈ കാത്തിരിപ്പുകേന്ദ്രം പൊളിക്കാനുള്ള ഗൂഢനീക്കം നഗരസഭ ഉപേക്ഷിക്കണമെന്ന് ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുനിസിപ്പൽ പ്രസിഡണ്ട് ജനറൽ സെക്രട്ടറി സന്തോഷ് ബോബൻ വൈസ് പ്രസിഡണ്ടുമാരായ സൂരജ് നമ്പ്യാങ്കാവ്, ദാസൻ വെട്ടത്ത്, സെക്രട്ടറിമാരായ വിജയൻ പാറേക്കാട്ട്, അഡ്വക്കേറ്റ് രാധിക എന്നിവർ സംസാരിച്ചു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top