മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോത്സവം 15 മുതൽ 17 വരെ

നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 15,16,17 തിയ്യതികളിലായി ആഘോഷിക്കുന്നു. വെള്ളി, ശനി രാവിലെ 5ന് നിർമാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ. 15ന് വൈകീട്ട് ആറേകാലിന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ശുദ്ധി, ഹോമങ്ങൾ, നൃത്തസന്ധ്യ, ശാസ്ത്രീയസംഗീതം, വിവിധയിനം കലാപരിപാടികൾ എന്നിവയും .

16-ാം തിയ്യതി രാവിലെ ശുദ്ധി, ധാര, പ ഞ്ചകം, പഞ്ചഗവ്യം, ഉച്ചപൂജ. വൈകീട്ട് 6.30ന്.നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, നൃത്തസന്ധ്യയും ഞായറാഴ്ച രാവിലെ നാലരയ്ക്ക് നിർമാല്യ ദർശനം, ഗണപതിഹോമം, ഉഷഃപൂജ, കലശം, ഹവിസ്സ്, ഉച്ചപൂജ.എട്ടിന് ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, മേളം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് നാലരയ്ക്ക് കാഴ്ചശിവേലി, ആറരയ്ക്ക് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, തിരുവാതിരകളി, തായമ്പക, രാത്രി ഒമ്പതിന് വിളക്കിന്നെഴുന്നള്ളിപ്പ്, പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top