പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ഉപകരണങ്ങൾ കൈമാറി

പൊറത്തിശ്ശേരി : പ്രളയം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫൈസർ ഇന്ത്യ ലിമിറ്റഡ്, അമേരികെയേഴ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി 25 ലക്ഷം രൂപ വിലവരുന്ന ലാബ് ഉപകരണങ്ങൾ ഫൈസർ സി ഇ ഓ , എസ് ശ്രീധർ, അമേരികെയേഴ്‌സ് ലിമിറ്റഡ് സർവീസ് ഡയറക്ടർ ഓപ്പറേഷൻ അഹിർബാൾ മിത്ര എന്നിവർ ചേർന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജെ റീനയ്ക്ക് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ബഷീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി, വാർഡ് മെമ്പർ പ്രജിത, കൗൺസിലർ ബിന്ദു, ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ടി വി സതീശൻ, പൊറത്തിശ്ശേരി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ബി ബിനു എന്നിവർ പങ്കെടുത്തു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top