എസ്.എൻ.ജി.എസ്.എസ്. യു.പി സ്കൂളിൽ കെട്ടിട നിർമ്മാണോദ്ഘാടനം

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്. യു.പി എസിൽ സർക്കാർ ചലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ നിർമ്മാണോദ്ഘാടനം . എം.എൽ.എ പ്രൊഫ.കെ.യു അരുൺ മാസ്റ്റർ നിർവ്വഹിച്ചു. മാനേജ്മെന്‍റ് വിഹിതമായ 25 ലക്ഷം രൂപയും സർക്കാർ വിഹിതമായ 25 ലക്ഷം രൂപയും ചേർത്താണ് പദ്ധതി പൂർത്തീകരിക്കേണ്ടത്. സ്കൂൾ മാനേജർ കെ.വി.ജിന രാജദാസൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർത്ഥി ഡോ. പുഷ്പ സുഗതൻ മുഖ്യാതിഥിയായി. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ് ,എസ്.എൻ.ജി.എസ് .എസ് പ്രസിഡണ്ട് കെ.കെ വത്സലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണൻ ,എ .വി.ഗോകുൽദാസ് , മിനി ശിവദാസ്, സിന്ധു ഗോപൻ ,വി .സി .ശശിധരൻ, കെ.എം രാജവർമ, സി. പി ഷൈല നാഥൻ എന്നിവർ സംസാരിച്ചു, എസ്.എൻ.ജി.എസ്.എസ്. സെക്രട്ടറി കെ.എസ്.തമ്പി സ്വാഗതവും ,ഹെഡ്മിസ്ട്രസ് ദീപ ആൻറണി നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top