‘ഓൺ ബോഡി ആന്റ് സോൾ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 90-ാമത് അക്കാദമി അവാർഡിനായി മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംഗേറിയൻ ചിത്രമായ ‘ഓൺ ബോഡി ആന്റ് സോൾ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. അറവ് ശാലയിൽ മാനേജർ ആയി ജോലി നോക്കുന്ന മധ്യവയസ്കനായ എൻഡ്രെ, ഹൈജീൻ ഇൻസ്പെക്ടർ ആയി എത്തുന്ന സുന്ദരിയായ മരിയ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. ഇരുവരുടെയും രാത്രി കാല സ്വപ്നങ്ങളിലെ സമാനതകൾ അസാധാരണമായ ബന്ധത്തിന് കാരണമാകുന്നു. 67 -ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ബെയർ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ സമയം 116 മിനിറ്റ്, പ്രവേശനം സൗജന്യം.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top