ചോദ്യപേപ്പറിന്‍റെ മാറുന്ന ഘടനക്കനുസരിച്ച് പഠനം ക്രമീകരിക്കുവാൻ സിവിൽ സർവീസ് പഠിതാക്കൾ ശ്രദ്ധിക്കണം – അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജയാകാന്ത് ഐ ആർ എസ്

ഇരിങ്ങാലക്കുട : ചോദ്യപേപ്പറിന്‍റെ മാറുന്ന ഘടനക്കനുസരിച്ച് പഠനം ക്രമീകരിക്കുവാൻ സിവിൽ സർവീസ് പഠിതാക്കൾ ശ്രദ്ധിക്കണമെന്നു സിവിൽ സർവീസ് പഠിതാക്കൾക്കായി ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ സംഘടിപ്പിച്ച വിദ്യാസാഗരം വേദിയുടെ 48 -ാമത് എഡിഷനിൽ പങ്കെടുത്ത് കൊണ്ട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ജയാകാന്ത് ഐ ആർ എസ് സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ അദ്ദേഹം അക്കാദമി നടത്തിയ ഒമ്പതാമത് സിവിൽ സർവീസ് മോഡൽ പരീക്ഷയും ആദ്യമൂന്നു സ്ഥാനങ്ങൾ കൈവരിച്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ബി എസ് സി കെമിസ്ട്രി ഫൈനൽ ഇയർ വിദ്യാർത്ഥിനയായ അശ്വതി വിഎസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിനി അപർണ പി, ആളൂർ ആർ എം എച്ച് എസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി അഞ്ജലി ജിനേഷ്, എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. അതോടൊപ്പംതന്നെ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് നടത്തപ്പെട്ട ജില്ലാതല ഉപന്യാസ രചനാമത്സര ത്തിലെ വിജയികൾക്ക് അദ്ദേഹം ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ആന്റോ പെരുമ്പിള്ളി മുതിർന്ന പത്രപ്രവർത്തകൻ എ ടി വർഗീസ്, ഡയറക്ടർ എം ആർ മഹേഷ്, എന്നിവരും സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top