ആളൂർ ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിൽ 2019 -20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് എആർ ഡേവിസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അംബിക ശിവദാസൻ, കെ എംമുജീബ്, ടി വി ഷാജു, സ്റ്റെല്ല വിൽസൺ, മിനി ജോൺസൺ, എന്നിവർ ചർച്ചയിൽ സംസാരിച്ചു. ബഡ്ജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 18129940 രൂപയും, സേവന മേഖലയ്ക്ക് 66410609 രൂപയും പശ്ചാത്തല മേഖലയ്ക്ക് 16762030 രൂപയും, മെയിൻറനൻസ് 11097000 രൂപയും ലൈഫ് ഭവനപദ്ധതി 18170000 ,രൂപയും ദാരിദ്ര ലഘൂകരണത്തിനു 25000000 രൂപയും വകയിരുത്തിയ ബഡ്ജറ്റിൽ ആകെ വരവ് 270699196 ചിലവ് 253508278 രൂപയും നീക്കിയിരിപ്പ് 17190918 രൂപയും പ്രതീക്ഷിക്കുന്നു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top