കൂടൽമാണിക്യം ക്ഷേത്ര പ്രതിഷ്ഠാദിനം ഞായറാഴ്ച

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈവർഷത്തെ പ്രതിഷ്ഠാദിനം ഫെബ്രുവരി പതിനേഴാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 14-ാം തീയതി മുതൽ ശുദ്ധി കർമങ്ങൾ ആരംഭിക്കുന്നു. കലാശാഭിഷേകങ്ങൾ, അന്നദാനം എന്നീ വഴിപാടുകൾ ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പ്രതിഷ്ഠാദിനത്തിന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് പഞ്ചാരിമേളം, നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

Leave a comment

  • 89
  •  
  •  
  •  
  •  
  •  
  •  
Top