പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്‍റ് യു പി സ്കൂളിൽ കുട്ടികളുടെ പാർക്കിന്‍റെയും പുതിയ കെട്ടിട നിർമ്മാണോദ്‌ഘാടനവും 15ന്

ഇരിങ്ങാലക്കുട : മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു പി സ്കൂളിൽ ഫെബ്രുവരി 15 ന് കുട്ടികളുടെ പാർക്കിന്‍റെ നിർമ്മാണണോദ്‌ഘാടനം എം പി സി എൻ ജയദേവനും പുതിയ കെട്ടിട നിർമ്മാണോദ്‌ഘാടനം എം എൽ എ പ്രൊഫ. കെ യു അരുണനും നിർവ്വഹിക്കും. ഇതിനോട് അനുബന്ധിച്ച് “മലയാണ്മ” ആർട്ട് പോർട്രെയ്റ്റ് ഗ്യാലറിയുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ബിജു ലാസറും “ദർപ്പണം” ശാസ്ത്രപാർക്കിന്റെ ഉദ്‌ഘാടനം തൃശൂർ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ അരവിന്ദാക്ഷനും നിർവ്വഹിക്കും. “മലയാളത്തിളക്കം” പരിപാടിയുടെ ജില്ലാതല പ്രഖ്യാപനവും നടക്കും. യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു അദ്ധ്യക്ഷത വഹിക്കും.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top