ഷഷ്ടിയോടനുബന്ധിച്ച് പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ


ഇരിങ്ങാലക്കുട :
കഴിഞ്ഞദിവസം രാത്രി കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ പോലീസിന്‍റെ ഔദ്യേഗിക കൃത്യത്തിന് തടസ്സം സൃഷ്ടിച്ച 2 യുവാക്കൾ പിടിയിൽ. കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ അജിത്ത് (25 ), കനാൽ ബേസ് കോളനിയിൽ താമസിക്കുന്ന ചെതലൻ വീട്ടിൽ ബിജോ ബേബി (25) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറും, എസ്സ് .ഐ . ബിബിൻ സി.വിയും ചേർന്ന് അറസ്റ്റു ചെയ്തു.

ഷഷ്ഠി ദിവസം രാത്രി 12 മണിക്ക് ഷഷ്ടിയോടനുബന്ധിച്ച് കോമ്പാറ ദേശത്തിന്റെ കാവടി ആട്ടത്തിനിടയിൽ മദ്യപിച്ച് സ്ത്രീകളോടും, പെൺകുട്ടികളോടും മോശമായി പെരുമാറുന്നതു കണ്ട് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് അപമരിയാത്തയായി പെരുമാറിയ ഇരുവരോടും സ്ഥലത്തു നിന്നും മാറാൻ ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ച്ലക്കുകെട്ട ഇരുവരും പോലീസിനോട് തട്ടികയറുകയായിരുന്നു. തുടർന്ന് ഇരുവരേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും അറസ്റ്റ് രേഖപെടുത്തുകയുമായിരുന്നു. അറസ്റ്റിലായ ഒന്നാo പ്രതി അജിത്തിനെതിരെ മുൻപ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ അടിപിടി കേസും, രണ്ടാം പ്രതി ബിജോ ബേബി വധശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.
എ.കെ മനോജ്, അനൂപ് ലാലൻ ,രാ ഗേഷ് പൊറ്റേക്കാട്ട്,വൈശാഖ് മംഗലൻ ഫൈസൽ . എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കേസ്സിൽ കുടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടനെ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Leave a comment

  • 82
  •  
  •  
  •  
  •  
  •  
  •  
Top