വല്ലക്കുന്നിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല, നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചുതകർന്നു

വല്ലക്കുന്ന് : ഇരിങ്ങാലക്കുട- പോട്ട സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ അപകടങ്ങൾ ഇപ്പോഴും തുടർകഥ. തിങ്കളാഴ്ച രാത്രി പത്തരയോടെ കൂടി കല്ലേറ്റുംകര ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാർ തൊമ്മാന പാടത്തിനു സമീപം വല്ലക്കുന്ന് ഇറക്കത്ത് നിയന്ത്രണംതെറ്റി സമീപത്തെ പുളിമരത്തിൽ ഇടിച്ചുതകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടങ്ങൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നു കിടന്ന സംസ്ഥാനപാത മാസങ്ങൾക്കു മുൻപാണ് റീടാർ ചെയ്തത് . വാഹനങ്ങൾക്ക് ഇവിടെ അമിതവേഗതയാണ് എന്ന പരാതി നിലനിൽക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന 10 ഇടങ്ങളിലൊന്നാണ് ഇവിടം, അതിനാൽ തന്നെ ഇവിടെ ബ്ലാങ്ക് സ്പോട് അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു എന്നാൽ കുറേക്കാലമായി ബാറ്ററി തകരാറുമൂലം അതിവിടെ പ്രവർത്തിക്കുന്നില്ല. അശാസ്ത്രീയമായ റോഡിൻറെ കിടപ്പാണ് ഇവിടെ അപകടങ്ങൾക്ക് കാരണം, ഒപ്പം അമിതവേഗതയും. വർഷങ്ങൾക്കുമുൻപ് അന്യസംസ്ഥാന സഞ്ചാരികൾ എത്തിയ ടുറിസ്റ്റ് ബസ് ഇതേ പുളിമരത്തിലെ ഇടിച്ചു അപകട മരണം സംഭവിച്ചിരുന്നു. പല അപകടങ്ങളിലായി ഇവിടെ ഇരുപതിലേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.

Leave a comment

  • 84
  •  
  •  
  •  
  •  
  •  
  •  
Top