ഫാദർ ഡോക്ടർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്, ഡോക്ടർ സി കൃഷ്ണന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് മികച്ച അധ്യാപകരുടെ ധർമ്മമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ സ്മരണക്കായി ഏർപ്പെടുത്തിയ ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് കോടഞ്ചേരി കോളേജ് അദ്ധ്യാപകൻ ഡോക്ടർ സി കൃഷ്ണന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്മയുടെ പക്ഷത്ത് ഉറച്ചുനിന്നു പ്രവർത്തിച്ച ദീർഘവീക്ഷണമുള്ള മികച്ച അധ്യാപകനായിരുന്നു തെക്കനച്ഛനെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ അനുസ്മരിച്ചു. സിഎംഐ സഭയുടെ പ്രൊവിൻഷ്യാൾ ഫാദർ വാൾട്ടർ തേലപള്ളി, കെ യു അരുണൻ എംഎൽഎ, മാനേജർ ഫാദർ ജേക്കബ് ഞെരിഞ്ഞപള്ളി, പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫസർ വി പി ആന്റോ , ഫാദർ ജോയി പീനിക്കപ്പറമ്പിൽ , ഫാദർ ഡോക്ടർ ജോളി ആൻഡ്രൂസ്, അവാർഡ് ജേതാവ് ഡോക്ടർ സി കൃഷ്ണൻ എന്നിവർ സംസാരിച്ചു. തെക്കനച്ചന്റെ മാതാവ് താണ്ടമ്മയെ മാർ പോളി കണ്ണൂക്കാടൻ ആദരിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top