പള്ളിക്കപ്പാടം- എസ്.എൻ. ഡി. പി പുതിയ റോഡ് യാഥാർത്ഥ്യത്തിലേക്ക്

ഇരിങ്ങാലക്കുട : നാട്ടുകാർ ഏറെ കാത്തിരുന്ന പള്ളിക്കപ്പാടം- എസ്.എൻ. ഡി. പി പുതിയ റോഡ് യാഥാർത്ഥ്യത്തിലേക്ക്. പ്രൊഫ കെ. യു. അരുണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്‍റെ നിർമ്മാണോദ്ഘാടനം എം എൽ എ പ്രൊഫ കെ. യു. അരുണൻ നിർവഹിച്ചു.. 2016–17 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനയോഗിച്ചാണ് റോഡ് പണി നടത്തുന്നത്. പള്ളിക്കപ്പാടം പരിസരത്ത് വച്ചു നടന്ന ഉദ്ഘാടന യോഗത്തിൽ വേളൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു.. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, പഞ്ചായത്ത്‌ മെമ്പർമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ടി എസ് സുരേഷ് സ്വാഗതവും വികസന സമിതി കൺവീനർ വി വി തിലകൻ നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top