കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല കബ്ബ്-ബുൾബുൾ ഉത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല കബ്ബ്-ബുൾബുൾ ഉത്സവം സംഘടിപ്പിച്ചു. അഞ്ചുമുതൽ പത്തുവരെയുള്ള പ്രായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളുടെ സ്കൗട്ടിംഗ് ശാഖയാണ് കബ്ബ്-ബുൾബുൾ. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ഓളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. വിദ്യാലയത്തിലെ വിവിധഭാഗങ്ങളിൽ ഒരുക്കിയ അഡ്വെഞ്ചർ ബേസ്കളിൽ വിദ്യാർത്ഥികൾ സാഹസിക പ്രകടനങ്ങൾ നടത്തി.

വിദ്യാർഥകൾക്കായി വിവിധ മത്സരങ്ങളും ഘോഷയാത്രയും നടത്തി. ബുൾബുൾ വിഭാഗങ്ങൾ ചിത്രരചന നാടൻ പാട്ട് ചമയം എന്നീ മത്സരങ്ങൾ നടത്തി. സമ്മാനാർഹരായ കുട്ടികൾക്ക് ജില്ലാ കമ്മീഷണർ എൻ സി വാസു, ഫോർമർ സ്കൗട്ട് ആൻഡ് ഗൈഡ് സെക്രട്ടറി പി വി വേലായുധൻ സമ്മാനദാനം നടത്തി. കൊടകര ഗവൺമെൻറ് എൽ പി സ്കൂളിൽ ചാലക്കുടി എംഎൽഎ വി ഡി ദേവസി ബുൾബുൾ ഉത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എ സുഭാഷ് ചന്ദ്രദാസ് അധ്യക്ഷതവഹിച്ചു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  
Top