രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി ഫെല്ലൊഷിപ്പ് വെട്ടികുറക്കുന്നത് അവസാനിപ്പിക്കണം – എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്റ്രൽ യൂണിവേഴ്സിറ്റി അടക്കം രാജ്യത്തെ പ്രമുഖമായ യൂണിവേഴ്സിറ്റികളിലെ ദളിത് വിദ്യാർത്ഥികളടക്കമുള്ളവരുടെ ഫെല്ലോഷിപ്പ് സംഘപരിവാർ ഇടപെട്ട് തടഞ്ഞ് വക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി സുബിൻ നാസർ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും സംവരണം ഏർപ്പെടുത്തണം. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള മുഴുവൻ ആളുകൾക്കും ഇന്ത്യയിൽ തന്നെ ജോലി ഉറപ്പാക്കുന്ന ഭഗത്സിഗ് നാഷ്ണൽ എംപ്ളോയ്മെന്റ് ഗ്യാരണ്ടി ഏക്റ്റ്(BNEGA) പ്രാബല്യത്തിൽ വരുത്തേണ്ടത് അനിവാര്യംആണെന്നും സംഘപരിവാർ ഫാസിസത്തെ മാത്രമല്ല, ക്യാപസുകളെ ചോരക്കളമാക്കുന്ന സംഘടനാ ഫാസിസ്റ്റുകളേയും ക്യാപസുകളും വിദ്യാർത്ഥികളും ചെറുത്ത് തോൽപ്പിക്കണം എന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇരിങ്ങാലക്കുട സി അച്യുതമേനോൻ സ്മാരക ഹാളിൽ ചേർന്ന മണ്ഡലം സമ്മേളനത്തിന് മിഥുൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.ആർ രമേഷ്, പ്രസിഡന്റ് എ.എസ് ബിനോയ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ശിവൻകുട്ടി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കർ, എ.ഐ.എസ്.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അരുൺ പി.ആർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഇരിങ്ങാലക്കുടയിൽ സർക്കാർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്നും, കല്ലേറ്റുംക്കര ഗവൺമെന്റ് പോളിയിൽ പുതിയ ട്രേഡുകൾ അനുവദിക്കണമെന്നും, ഇരിങ്ങാലക്കുടയിൽ സർക്കാർ നഴ്സിങ് കോളേജ് ആരംഭിക്കണമെന്നും എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപെട്ടു. ശ്യാംകുമാർ പി.എസ് സെക്രട്ടറിയായും, മിഥുൻ പി.എസിനെ പ്രസിഡന്റായും സമ്മേളനം തിരഞ്ഞെടുത്തു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top