മുകുന്ദപുരം പബ്ലിക്ക് സ്കൂളിൽ 16 -ാമത് വാർഷികദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ 16 -ാമത് വാർഷികദിനം “ഫീലിയ” സ്കൂൾ മാനേജ്‌മന്റിന്റെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ ഭംഗിയായി ആഘോഷിച്ചു. ഡോ . ഇ.പി. യെശോദരൻ ഉദ്‌ഘാടനം നിർവഹിച്ചു . മണപ്പുറം എം. ഡി. . വി . പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം സ്കൂളുകളുടെ ഡയറക്ടർ ഡോ.ഷാജി മാത്യു മുഖ്യ സന്ദേശം നൽകി. മണപ്പുറം ഫൌണ്ടേഷൻ സി ഇ ഒ പവൽ പൊദേർ സന്ദേശം നൽകി .

സ്കൂൾ പ്രിൻസിപ്പൽ പ്രേമലത നായർ ആനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. 2018-19 കാലയളവിലെ വിജയികളെ അഭിനന്ദിച്ചു കൊണ്ട് -പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകനും , വാർഡ് മെമ്പർ ഡെയ്സി ജോസ്, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ എന്നിവർ സമ്മാനദാനവും നിർവഹിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top