റാഫേൽ അഴിമതിക്കെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ എ ഐ എസ് എഫ് – എ ഐ വൈ എഫ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേൽ അഴിമതിക്കെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ എ ഐ എസ് എഫ് – എ ഐ വൈ എഫ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി. അഴിമതിയിൽ പ്രധാനമന്ത്രി മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും രാജ്യ താല്പര്യത്തിനു വിരുദ്ധമായി റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ചും ഇതിൽ പ്രതിരോധ മന്ത്രാലയത്തിന്റെ എതിർപ്പ് രേഖപ്പെടുത്തിയും പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജി.മോഹൻകുമാർ അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നതെന്നും ടെൻഡർ ക്ഷണിക്കാതെയും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കാതെയും ഉയർന്ന വിലയക്ക് പ്രധാനമന്ത്രി നേരിട്ട് യുദ്ധവിമാനങ്ങൾ വാങ്ങിയതിലൂടെ 36000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിട്ടുള്ളതായി കണക്കാക്കിയിട്ടുള്ളതെന്നും എ ഐ എസ് എഫ് – എ ഐ വൈ എഫ് പ്രവർത്തകർ പറഞ്ഞു.

ഈ നടപടിക്കെതിരെ വലിയ പ്രതിഷേധ പരിപാടികൾ വരും നാളുകളിൽ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് – എഐഎസ്എഫ് നേതാക്കൾ പറഞ്ഞു. പ്രകടത്തിനു ശേഷം ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം എ ഐ ടി യു സി മണ്ഡലം പ്രസിഡന്‍റ് കെ.കെ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍  സുബിൻ നാസർ, എ.എസ്.ബിനോയ്,വി.ആർ.രമേഷ്,ശ്യാം കുമാർ പി.എസ് എന്നിവർ സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top