പൂമംഗലം ഇനി സമ്പൂർണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തായി മാറ്റാൻ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തായി മാറ്റാൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പൂമംഗലം ഗ്രാമപഞ്ചായത്തിനെ കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ദത്തെടുക്കുന്നു. വിഷമില്ലാത്ത, മാലിന്യമില്ലാത്ത, രാസവസ്തുക്കളില്ലാത്ത, ശുദ്ധമായ ഭക്ഷണം ഏവർക്കും ലഭ്യമാക്കാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പ് പദ്ധതിപ്രകാരമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇരിങ്ങാലക്കുട സർക്കിൾ വിവിധ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഇതിൻറെ ഭാഗമായി ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ 10:30ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ കുടുംബശ്രീ അംഗൻവാടി അംഗങ്ങൾ ഭക്ഷ്യസുരക്ഷാ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അന്നേദിവസം തന്നെ പൂമംഗലത്തെ റസിഡൻസ് അസോസിയേഷനുകൾക്ക് ആയി ഒരു ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി പതിമൂന്നാം തീയതി സ്കൂൾ വിദ്യാർത്ഥികൾക്കും പത്തൊമ്പതാം തിയതി വ്യാപാരി-വ്യവസായി അസോസിയേഷൻ അംഗങ്ങൾക്കുമായി മൂന്നുമണിക്ക് അരിപ്പാലത്ത് ക്ലാസ് സംഘടിപ്പിക്കുമെന്ന്  സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  
Top